Recent-Post

പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതി; പകൽകൊള്ള അവസാനിപ്പിക്കണമെന്ന് ബിജെപി

കരകുളം: പ്രധാനമന്ത്രി ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കരകുളം പഞ്ചായത്തിൽ നടത്തിവരുന്ന പകൽകൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഭാരവാഹികൾ കരകുളം പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു പ്രതിഷേധം അറിയിച്ചു.



ജൽ ജീവൻ വാട്ടർ കണക്ഷൻ എടുക്കുന്നവർ 10% തുക മാത്രം നൽകിയാൽ മതി എന്ന കേന്ദ്ര സർക്കാർ ഓർഡർ നിലനിൽക്കെ ഒരാളിൽ നിന്നും 4000 രൂപ വിഹിതം വാങ്ങുന്ന കരകുളം പഞ്ചായത്തിന്റെ പിടിച്ചുപറി അവസാനിപ്പിക്കണമെന്നും ഇതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ബിജെപി പൊതു ജനങ്ങളിലൂടെ സമരമാർഗ്ഗങ്ങളിലേക്ക് കടക്കുമെന്നും അറിയിച്ചു. ജൽ മിഷനെ കുറിച്ചുള്ള വിവരാവകാര രേഖകൾ കൃത്യമായി തരാത്തതിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
 
ബിജെപി കരകുളം ഏര്യ കമ്മിറ്റി ജന: സെക്രട്ടറി ശരത്, എസ്സി മോർച്ച ജില്ലാ സെക്രട്ടറി നിശാന്ത് വഴയില, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് ഏണിക്കര, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ്, മഹിളാ മോർച്ച മണ്ഡലം ട്രഷറർ മാധുരി വിജയൻ, കരകുളം ഏര്യാ കമ്മിറ്റി സെക്രട്ടറി രഞ്ചുകുമാർ, യുവമോർച്ച കരകുളം ഏര്യാ ജന:സെക്രട്ടറി സുജിത്ത്, ഏര്യാ കമ്മിറ്റി അംഗം ദിലീപ് കുമാർ എന്നിവർ ചേർന്നാണ് സെക്രട്ടറിയെ കണ്ടത്.

Post a Comment

0 Comments