നെടുമങ്ങാട്: പൂവത്തൂർ സ്കൂളിനു സമീപത്തുനിന്നു വിദ്യാർഥിനിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം. പ്രതിയെ മി നിട്ടുകൾക്കകം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പൂവത്തൂർ ചെല്ലാംകോട് മുടിപ്പുര വിളാകത്തു വീട്ടിൽ മിഥുൻ (21) ആണ് അറസ്റ്റിലായത്.
സ്കൂളിനുസമീപം ഒരു കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സ്കൂളിലെ ഹാജർ പരിശോധിച്ചപ്പോൾ പ്ലസ് വൺ ക്ലാസിലെ ഒരു വിദ്യാർഥിനി ക്ലാസിൽ എത്തിയിട്ടില്ലെന്ന് മനസിലായി.
തുടർന്ന് വിവരം രക്ഷിതാക്കളെ അറിയിച്ചു. സിസിടിവി പരിശോധിച്ച് കാറിന്റെ നമ്പർ തിരിച്ചറിഞ്ഞു. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാനെന്ന് കള്ളം പറഞ്ഞ് കാർ കൊണ്ട് പോകുകയായിരുന്നുവെന്ന് ഉടമ പോലീസിനോട് പറഞ്ഞു. പിന്നാലെ തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് എസ്എച്ച്ഒ എസ് സതീഷ് കുമാർ, എസ്ഐമാരായ വിഎസ് ശ്രീനാഥ്, സൂര്യ, എഎസ്ഐമാരായ വിജയൻ, രാജേഷ്, സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.