Recent-Post

ശ്രീകാര്യത്ത് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു

ശ്രീകാര്യം: സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപമാണ് അപകടം.



സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാർക് ജീവനക്കാരി ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കാർ അമിതവേഗതയിലായിരുന്നുവന്നു ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ സ്ഥിരമായി സ്കേറ്റിങ് പരിശീലനത്തിന് എത്തുന്നയാളാണ് രാഹുൽ. ഡെക്കറേഷൻ ജോലിക്കാരനായിരുന്നു രാഹുൽ. അച്ഛൻ: ഉണ്ണി കുറുപ്പ്, അമ്മ: ലത. സഹോദരൻ ഗോകുൽ (ആയുർവേദ ഡോക്ടർ).

 
  


    
    

    




Post a Comment

0 Comments