ബോണക്കാട്: ബൈക്കിൽ വന്ന രണ്ട് യുവാക്കളെ ആന ചവിട്ടി കുഴിയിലേക്ക് തള്ളിയിട്ടു. മഹേഷ് (42), പ്രിൻസ് (36) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബോണക്കാട് വണ്ടി തടം ചെക്ക്പോസ്റ്റിന് സമീപം ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു സംഭവം.

വിതുര താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വീട് പണി കഴിഞ്ഞ് മടങ്ങും വഴിയാണ് ആക്രമണം ഉണ്ടായത്. ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കിൽ വരുന്ന വഴിയിൽ വളവിൽ കാട്ടാന നിൽക്കുന്നത് കണ്ടു. ഇവരെ കണ്ടതും ആന പാഞ്ഞെത്തി. ബൈക്ക് എടുത്ത് തിരിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ഇരുവരേയും ആക്രമിക്കുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.