Recent-Post

കരിപ്പൂര് മേഖലകളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു; കുട്ടി ഉൾപ്പെടെ അഞ്ചോളാംപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു

കരിപ്പൂര്: കരിപ്പൂര് ഹൈസ്കൂളിന്റെ ഭാഗങ്ങളിലും മുഖവുർ ക്ഷേത്ര പരിസങ്ങളിലും പേവിഷബാധയേറ്റെന്ന് കരുതുന്ന തെരുവുനായ രണ്ടു ദിവസങ്ങളിലായി പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരെ അക്രമിച്ചു. ഈ പ്രേദേശങ്ങളിൽ താമസിക്കുന്ന അൻപതോളം കുടുംബങ്ങൾ ഭീതിയിലാണ്. (നെടുമങ്ങാട് ഓൺലൈൻ ന്യൂസ്‌) സ്‌കൂളിന്റെ സമീപത്ത് ആയതിനാൽ നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചു. അധ്യാപകരും പിടിഎയും സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവബോധ ക്ലാസ്സ്‌ എടുക്കുകയും ക്ലാസ്സ്‌ പിടിഎ വിളിക്കുകയും ചെയ്തു.



ഐ.എസ്.ആർ.ഒയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ രണ്ടു വയസ്സ് പ്രായമുളള അയാൻഷിനെയാണ് തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുമരം മുരളിമന്ദിരത്തിൽ പങ്കജാക്ഷൻ(60) മെഡിക്കൽ കോളേജിൽ ചികത്സ തേടി. മറ്റുളളവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികത്സ തേടി.
സ്കൂൾ വിദ്യാർത്ഥികൾ തെരുവുനായ്ക്കുട്ടികളെ എടുത്തു കളിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് മാധ്യമപ്രവർത്തകർ സ്കൂളിൽ അറിയിച്ചു. മഹാലക്ഷ്മി നഗർ, തൊണ്ടിക്കര, മൊട്ടൽമുട്, ഖാദിബോർഡ് എന്നീ ഭാഗങ്ങളിൽ ആൾതാമസമില്ലാത്ത വീടുകളിലാണ് തെരുവുനായകൾ പെറ്റു പെരുവുന്നതെന്ന് വാർഡ് കൗൺസിലർ സംഗീത പറഞ്ഞു.
 
  


    
    

    




Post a Comment

0 Comments