
തൃശ്ശൂർ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സൂപ്പർ സ്റ്റാർസ് പുലികളി സംഘമാണ് നഗരത്തെ ഓണത്തിമിർപ്പിൽ ആറാടിക്കാൻ എത്തുന്നത്.പതിവ് ഓണക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി തൃശൂരില്‍ നിന്നുള്ള പുലികള്‍ കാഴ്ച വയ്ക്കുന്ന മാസ്മരിക പ്രകടനം തലസ്ഥാന വാസികള്‍ക്ക് പുതുമയാകുമെന്നുറപ്പ്. പൂക്കളത്തിനും ഓണസദ്യയ്ക്കുമൊപ്പം ഓണത്തിന്റെ മധുര സ്മൃതികളിൽ ചേർത്തു വയ്ക്കുന്ന പുലി കളിയും അങ്ങനെ നെടുമങ്ങാട് നിവാസികൾക്കു സ്വന്തമാവുകയാണ്. പരമ്പരാഗത രീതിയില്‍ ഓണക്കാലത്ത് തൃശൂരില്‍ കളിക്കിറങ്ങുന്ന 'സൂപ്പര്‍ സ്റ്റാര്‍' പദവിയുള്ള പുലികളെയാണ് ഇത്തവണ ഓണാഘോഷത്തിന് എത്തിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വൈകിട്ട് നാലു മണിക്ക് നഗരസഭ കാര്യാലയത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയെ പുലികളി സംഘങ്ങൾ ആവേശത്തിമിർപ്പിലാഴ്ത്തും. കച്ചേരിനട - മാർക്കറ്റ് ജംഗ്ഷൻ - -സൂര്യ തീയേറ്റർ റോഡ് വഴി കച്ചേരി നടയിൽ സമാപിക്കും. തെയ്യം, ശിങ്കാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, മുത്തുക്കുട, കേരളീയ വേഷം ധരിച്ച വനിതകൾ,സ്കൂൾ വിദ്യാർത്ഥികൾ, എൻസിസി - എൻഎസ്എസ്,
എസ്പിസി, സ്കൗട്ട് വോളണ്ടിയർമാർ , കോളേജ് വിദ്യാർത്ഥികൾ,വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, ആശ - അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വിളംബര യാത്രയെ വർണാഭമാക്കും. വര്‍ഷങ്ങളായി നാലാം ഓണദിവസം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളി നടത്തുന്ന സംഘമാണ് നെടുമങ്ങാട് നഗരത്തിലെത്തുന്നത്. ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും ഓണസന്ദേശവുമായി പുലികള്‍ക്കൊപ്പമുണ്ടാകും. വൈകിട്ട് സർക്കാർ സ്ഥാപനങ്ങളും വ്യാപാരി വ്യവസായികളും ചേർന്ന് ഒരുക്കിയിട്ടുള്ള വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ നടക്കും. നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
രാവിലെ 10ന് സ്റ്റാളുകളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ അത്തപ്പൂക്കള മത്സരം. 6ന് രാവിലെ 9 ന് കുട്ടികളുടെ കലാ കായിക മത്സരങ്ങൾ. 10 ന് വിവിധ സർക്കാർ വകുപ്പുകളുടെയും നഗരസഭ വാർഡുകളുടെയും നേതൃത്വത്തിൽ ടൗൺഹാളിൽ തിരുവാതിര കളി മത്സരം. 7 ന് വൈകുന്നേരം 4.30 ന് ചെണ്ടമേളം, 5.30ന് മാജിക് ഷോ, 7 ന് സാംസ്കാരിക സമ്മേളനം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയാവും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വിസി അഭിലാഷ്,നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ, നെടുമങ്ങാട് ആര്‍ഡിഓ കെപി ജയകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സിപിഐ (എം) ഏരിയ സെക്രട്ടറി ആർ ജയദേവൻ തുടങ്ങിയവർ പങ്കെടുക്കും.8 ന് വൈകുന്നേരം 4.30 ന് കളരിപ്പയറ്റ്, 5.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. 7 ന് ഗാനമേള.9 ന് വൈകുന്നേരം 4.30 ന് ചെണ്ടമേളം, 5.30ന് ഫ്യൂഷൻ മ്യൂസിക്, 6.30ന് ഗാനമേള.10 ന് വൈകുന്നേരം 5.30ന് വയലിൻ ഫ്യൂഷൻ, 7 ന് ശിങ്കാരിമേളം. 8 ന് മെഗാഷോ, 11 ന് വൈകുന്നേരം 5.30ന് കഥാപ്രസംഗം, 7ന് ഗാനമേള.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.