Recent-Post

നെടുമങ്ങാട് പുസ്തക മേള 24 വരെ തുടരും

നെടുമങ്ങാട്: ഓണാഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് ടൗൺഹാൾ പരിസരത്ത് ആരംഭിച്ച പുസ്‌തകമേളയും സാഹിത്യോത്സവവും 24 വരെ തുടരും. "പൈതൃക നഗരിയുടെ വികസനം' വിഷയത്തിൽ സംഘടിപ്പിച്ച സംവാദം നഗരസഭ മുന്‍ ചെയർമാൻ ആർ മധു ഉദ്ഘാടനം ചെയ്തു.


അനിൽ കരുപ്പൂരാൻ മോഡറേറ്ററായി. ഡോ.ബി ബാലചന്ദ്രൻ, വെള്ളനാട് രാമചന്ദ്രൻ, കെ സോമശേഖരൻ നായർ, എസ് അരുൺകുമാർ, പുലിപ്പാറ കൃഷ്ണൻ, ഹരി നീലഗിരി, വി ശ്രീകുമാർ, സജ്ജാദ് ഖരീം, ഹാഷിം റഷീദ് എന്നിവർ പങ്കെടുത്തു. സാഹിത്യ ക്യാമ്പ് ഡോ.ബി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


"നമ്മുടെ സാഹിത്യവും തനതു രചനകളും' സെമിനാർ എസ് എസ് ബിജു ഉദ്ഘാടനം ചെയ്തു. ശശികുമാർ അപ്പുക്കുട്ടൻ അധ്യക്ഷനായി. ഹരി നീലഗിരി, ഡോ.നവാസ് എന്നിവർ സംസാരിച്ചു. മാധ്യമ സെമിനാർ എം ബി ദിവാകരൻ ഉദ്ഘാടനം ചെയ്തു. അനിൽ കരുപ്പൂരാൻ അധ്യക്ഷനായി. ആർട്ടിസ്റ്റ് രാജേഷ് ട്വിങ്കിൾ, അമ്പാടിക്കണ്ണൻ എന്നിവരെ ആദരിച്ചു.

ലഹരി വിരുദ്ധ സദസ്സിൽ പി കെ ജയരാജ് ക്ലാസെടുത്തു. സോമശേഖരൻ നായർ അധ്യക്ഷനായി. അനിൽകുമാർ, കെ സി സാനു മോഹൻ, വി ശ്രീകുമാർ, ഹാഷിം റഷീദ്, ചന്ദ്രൻ, സുരാജ് വ്യാസ തുടങ്ങിയവർ സംസാരിച്ചു.

 
  


    
    

    




Post a Comment

0 Comments