Recent-Post

നെടുമങ്ങാട്‌ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ കുടുംബമായി എത്തി പ്രതിഷേധിച്ചു

നെടുമങ്ങാട്‌: നെടുമങ്ങാട്‌ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ കുടുംബമായി എത്തി പ്രതിഷേധിച്ചു. 65 ദിവസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നാണ്‌ കെഎസ്‌അര്‍ടിസി ജീവനക്കാര്‍ കുടുംബ സമേതം എത്തി സമരം നടത്തിയത്‌. തൊഴിലാളികളുടെ ശബളത്തിന്റെ പകുതി സാധനങ്ങള്‍ വാങ്ങാന്‍ കുപ്പണും നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനം അന്യായമാണെന്ന്‌ സമരക്കാര്‍ പറഞ്ഞു.


കൂപ്പണ്‍ വേണ്ട ശബളം മതി എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ്‌ തൊഴിലാളി സംഘടനയായ ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ കൈ കുഞ്ഞുങ്ങളുമായി പ്രതിക്ഷേധിച്ചത്‌. ഫീസ്‌ അടയ്‌ക്കാത്തതിനാല്‍ വിദ്യാഭ്യാസം തന്നെ അവതാളത്തിലായെന്ന്‌ സമരത്തിന്‌ എത്തിയ വിദ്യാര്‍ത്ഥികളും പറഞ്ഞു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കെഎസ്‌ആര്‍ടിസിയെ സിഫ്‌റ്റ്ലേക്ക്‌ മാറാന്‍ അനുവദിക്കില്ലെന്നും കൂപ്പണ്‍ മാറ്റി ശബളം വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ സമരം ഒരു സൂചനയാണെന്നും സര്‍ക്കാര്‍ തീരുമാനം അനുകൂലമാകും വരെ സമരംചെയ്യുമെന്ന്‌ അവര്‍ പറഞ്ഞു.


 
  


    
    

    




Post a Comment

0 Comments