Recent-Post

ആയിരം പേര്‍ക്ക് തെളിഞ്ഞ കാഴ്ച നല്‍കി നെടുമങ്ങാട് ജില്ല ആശുപത്രി

നെടുമങ്ങാട്: ആയിരം പേര്‍ക്ക് തെളിഞ്ഞ കാഴ്ച നല്‍കി നെടുമങ്ങാട് ജില്ല ആശുപത്രി. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ആയിരത്തിലധികം തിമിരബാധിതര്‍ക്കാണ് ഇവിടെനിന്നും കാഴ്ച തിരികെകിട്ടിയത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ശസ്ത്രക്രിയ യൂണിറ്റ് ഒന്നരവര്‍ഷം മുമ്പ് ഡോ. ദീപ്തിലാലിന്റെ വരവോടെയാണ് പുനരാരംഭിച്ചത്.


തിങ്കളാഴ്ച്ച ശസ്ത്രക്രിയക്ക് വിധേയയായ കടയ്ക്കല്‍ സ്വദേശിനി പ്രസന്ന (57) ആയിരുന്നു എണ്ണത്തില്‍ ആയിരം തികച്ച രോഗി. നേത്രരോഗ വിഭാഗം മേധാവി ഡോ. ദീപ്തിലാലാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. നേത്രചികിത്സ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തതോടെ രോഗികളുടെ ശസ്ത്രക്രിയ മുടക്കംകൂടാതെ നടക്കാന്‍ തുടങ്ങി.


മന്ത്രി ജി.ആര്‍. അനില്‍, ജില്ല പഞ്ചായത്ത്, എന്‍.പി.സി.ബി, ജില്ല നേത്രവിഭാഗം, ആശുപത്രി വികസന സമിതി എന്നിവരുടെ ശ്രമഫലമായി ഒന്നരക്കോടിയിലധികം വിലയുള്ള അത്യാധുനിക ഉപകരണങ്ങളാണ് നെടുമങ്ങാട് ജില്ല ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ ശസ്ത്രക്രിയക്കായി സജ്ജമാക്കിയത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ആശുപത്രി സൂപ്രണ്ട് ഡോ നിത എസ് നായരുടെയും ആശുപത്രിയിലെ മറ്റ് ഭാരവാഹികളുടെയും നേത്ര ചികത്സ വിഭാഗത്തിലെ സഹപ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തനമാണ് മികച്ച ചികത്സ ജനങ്ങൾക്ക് നൽകാനാവുന്നതിനു കാരണമെന്ന് ഡോ.ദീപ്തിലാൽ അഭിപ്രായപ്പെട്ടു

 
  


    
    

    




Post a Comment

0 Comments