നെടുമങ്ങാട്: ഓണാഘോഷത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ ടൗൺ ഹാളിനു സമീപത്ത് ആരംഭിച്ച പുസ്തകമേളയിൽ സാംസ്കാരിക പരിപാടികളും പുസ്തക പ്രകാശനവും ഇന്ന് രാവിലെ 9 ന് മന്ത്രി അഡ്വ ജിആർ അനിൽ ഉദ്ഘാടനം ചെയ്യും.
പാർവതി ബാവൂലിന്റെ ജീവിതത്തെ ആസ്പദമാക്കി ശശികുമാർ അപ്പുക്കുട്ടൻ എഴുതിയ "ബാവൂൽ പ്രയാണം" എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. പ്രൊഫ. ഉത്തരംകോട് ശശി, വെള്ളനാട് രാമചന്ദ്രൻ, വട്ടപ്പറമ്പിൽ പീതാംബരൻ, ഇരിഞ്ചയം രവി, പൂവത്തൂർ ഭാർഗവൻ തുടങ്ങിയവർ സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.