Recent-Post

അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു



കോവളം: കാപ്പ ഉത്തരവ് ലംഘിച്ച് അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂർ പാറവിള മുസ്ലീം പള്ളിക്ക് സമീപം പ്ലാവിള വീട്ടിൽ വിഷ്ണു ( 30 )ആണ് തിരുവനന്തപുരം സിറ്റി പൊലീസ് മേധാവിയുടെ കാപ്പ ഉത്തരവ് ലംഘിച്ച് കുറ്റകൃത്യത്തിലേർപ്പെട്ടതിന് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.


സിറ്റി പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ആറ് മാസക്കാലയളവിൽ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ പാടില്ലെന്നുള്ള ഉത്തരവ് നിലനിൽക്കെയാണ് വിഷ്ണു വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്.


തന്‍റെ വീട്ടിനടുത്തെ താമസക്കാരിയായ സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ച്, കാർ അടിച്ച് തകർത്ത ശേഷം ഒളിവിൽ പോയ പ്രതിയെ കോവളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് കുമാർ. എഎസ്ഐ മുനീർ, സി.പി.ഒ മാരായ ഷൈജു, ജിജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിക്ക് കോവളം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments