Recent-Post

മലയോര മേഖലയിൽ കനത്ത മഴ; പൊന്മുടി റോഡ് ഇടിഞ്ഞു താന്നു



തിരുവനന്തപുരം: മലയോര മേഖലകളിൽ മണിക്കൂറുകളായി കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


പൊന്മുടി ഉൾപ്പെടെയുള്ള ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്ന വരെ അടച്ചു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പാതയിൽ റോഡ് ഇടിഞ്ഞു താന്നു. ശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിൽ ഇരിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾക്ക് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമില്ല.

 
കഴിഞ്ഞദിവസം ബ്രൈമൂർ മങ്കയത്തുണ്ടായ മഴവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചിരിന്നു. ഇന്നലെ അപകടം ഉണ്ടായമങ്കയത്ത് ഇന്ന് വീണ്ടും മലവെള്ള പാച്ചിൽ ഉണ്ടായി മങ്കയം ആറിന് സമീപത്തെ നിരവധി വീടുകളിൽ വെളളം കയറിയതിനെതുടർന്ന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം ഇടിഞ്ഞാറിലും മങ്കയത്തുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിരവധി കുടുംബങ്ങളെ ഇവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിലും ടൂറിസം കേന്ദ്രങ്ങളുടെ ഭാഗത്തുള്ള കല്ലാറ്റിലും മങ്കയം ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ ആളുകളെത്തി നദികളിൽ ഇറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

 
  


    
    

    




Post a Comment

0 Comments