Recent-Post

ലോഡ്ജിലെ ടെറസിലാണ് കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്



കല്ലമ്പലം: കല്ലമ്പലത്തു നിന്നും എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി കണ്ടെടുത്തു. കല്ലമ്പലം ജംഗ്ഷനിലെ കെട്ടിടത്തിന് മുകൾനിലയിൽ മുൻപ് പ്രവർത്തിച്ചിരുന്ന ലോഡ്ജിലെ ടെറസിലാണ് കഞ്ചാവ് ചെടി വളർന്ന് നിന്നത്. രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ വർക്കല എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി പിഴുത് മാറ്റി.


പഴക്കംചെന്ന കഞ്ചാവ് ചെടിയാണിതെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിവായിട്ടില്ലന്ന് വർക്കല എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. മുൻപ് കഞ്ചാവ് ഉപയോഗിച്ച ശേഷം ആരോ ഉപേക്ഷിച്ച വിത്തിൽ നിന്നാകാം ചെടി വളർന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments