Recent-Post

ആനാട് കാർഷിക മേളയ്ക്ക് തുടക്കം

അനാട്: ആനാട് കാർഷിക മേളയ്ക്ക് തുടക്കമായി. കാർഷിക വിളകളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വില്പനയും, കാർഷിക- സഹകരണ സെമിനാറുകൾ, കർഷകരുടെ അനുഭവവേദി, 500- പേർക്ക് ഓണക്കോടി വിതരണം, കർഷകരെ ആദരിക്കൽ, വിദ്യാർത്ഥികളുടെ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ ആർ അനിൽ കുമാർ, ജനറൽ കൺവീനർ കെ പ്രഭകുമാർ, ഡയറക്ടർ പി എസ് ഷൗക്കത്ത് അറിയിച്ചു.


വൈകിട്ട് 4 ന് ഡി കെ മുരളി എം എൽ എയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ മന്ത്രി അഡ്വ ജിആർ അനിൽ ഉദ്ഘാടനം ചെയ്യും. 2 ന് വൈകിട്ട് 4 ന് കാർഷിക മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് - സെമിനാർ. കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. 3 ന് രാവിലെ 10 ന് തേനീച്ച കർഷകരുടെ പരിശീലന ക്ലാസ് , വൈകിട്ട് 5 ന് സാംസ്കാരിക സദസ് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യും. 4 ന് വൈകിട്ട് കർഷക കൂട്ടായ്മ വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്യും. 5 ന് വൈകിട്ട് 6 ന് നാടൻ പാട്ട്, 6 ന് വൈകിട്ട് 4 ന് സമാപന സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എംപി കർഷകരെ ആദരിക്കും. ആനാട് ഫാർമേഴ്സ് ബാങ്ക്, ആനാട് - പനവൂർ ഗ്രാമ പഞ്ചായത്തുകൾ,കൃഷി ഭവനുകൾ എന്നിവ സംയുക്തമായാണ് കാർഷിക മേള സംഘടിപ്പിച്ചിട്ടുള്ളത്.

Post a Comment

0 Comments