Recent-Post

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മാതൃകയായി പനവൂർ മുസ്ലിം ജമാഅത്ത്

പനവൂർ: മുസ്ലിം ജമാഅത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പനവൂർ ഹൈസ്കൂളിന്റയും സംയുക്താഭിമുഖ്യത്തിൽ "ലഹരിക്ക് വിട ജീവിതമാണ് ലഹരി" എന്ന പ്രമേയത്തിൽ പനവൂർ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ ക്ലാസും, ബോധവൽക്കരണ പരിപാടികളും, പ്രശ്നോത്തരിയും സംഘടിപ്പിച്ചു.



എച്ച് എം പ്രേംകല ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ഒ പി കെ ഷാജി അദ്യക്ഷത വഹിച്ച ചടങ്ങിൽ പനവൂർ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കൊക്കോട് ഹസ്സൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രകാശ് നന്ദിയും പറഞ്ഞു. ഇമാം ഷെമീം അമാനി വാർഡ് മെമ്പർ ഹസീനാബീവി എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ ക്ളാസുകൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments