Recent-Post

ശ്രീചിത്ര പൂവർ ഹോമിൽ ആര്യനാട് സ്വദേശിയായ പതിനലുകാരന് ക്രൂരമര്‍ദ്ദനം


തിരുവനന്തപുരം: ശ്രീചിത്ര പൂവർ ഹോമിൽ പതിനലുകാരന് ക്രൂരമര്‍ദ്ദനം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ആര്യനാട് സ്വദേശിയായ പതിനാലുകാരൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹപാഠികള്‍ ഇരുമ്പുവടി കൊണ്ട് അടിക്കുകയും ബൂട്ടിട്ട് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. കുട്ടിയുടെ നടുവിനും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്.


സെപ്റ്റംബര്‍ ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റദത്. എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയത്. ഉടന്‍തന്നെ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


ശ്രീചിത്ര പുവര്‍ ഹോമിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകേണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്നും സംഭവത്തില്‍ സിഡബ്ല്യൂസിക്ക് പരാതി നല്‍കിയതായും കുട്ടിയുടെ അമ്മ പറഞ്ഞു.

 
  


    
    

    




Post a Comment

0 Comments