രാജേഷ് ആത്മഹത്യ ചെയ്തതറിഞ്ഞ അപര്‍ണയും ജീവനൊടുക്കുകയായിരുന്നു. രാജേഷ് വീട്ടിനുള്ളില്‍ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ അപര്‍ണ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേരും തമ്മില്‍ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടില്‍ വന്ന രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം അപര്‍ണ പോയില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30നാണ് രാജേഷിന്റെ മരണ വാര്‍ത്ത അപര്‍ണ അറിയുന്നത്. ഉടന്‍തന്നെ അപര്‍ണ വീട്ടില്‍ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു.
ഉടനെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ ഒരു മണിയോടെയാണ് അപര്‍ണ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.