വ്യൂ വൺസ് മെസെജുകളിലെ സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവർക്കും ഉടൻ ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.
ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം തന്നെ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.ഐഒഎസിലും ആൻഡ്രോയിഡിലും വ്യൂ വൺസ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്.ആദ്യം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം കോൺടാക്റ്റിൽ ഒരു തവണ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വൺസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷൻ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയർ ചെയ്യാൻ സെൻഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തത്. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സ്ആപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.