നെടുമങ്ങാട്: നെടുമങ്ങാട് അർബൻ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും യുഡിഎഫ് വിജയിച്ചു. ആകെയുള്ള പതിമൂന്ന് സീറ്റിൽ 7 സീറ്റ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള ആറ് സീറ്റിലാണ് മത്സരം നടന്നത്. എല്ലാ സീറ്റിലും UDF വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 75 വർഷം പഴക്കമുള്ള ബാങ്കിൽ യുഡിഎഫ് മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ഭരണ സമിതിയംഗങ്ങളായി ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. തേക്കട അനിൽകുമാർ , ആനാട് ജയൻ, കല്ലയം സുകു എന്നിവരും ഒസ്സൻകുഞ്ഞ്, കാച്ചാണി രവി, ചന്ദ്രമോഹനൻ, എസ് എ റഹീം, ടി അർജുനൻ, ഗോപാലകൃഷ്ണൻ നായർ, എംസി സുരേന്ദ്രൻ, എൻ വേലമ്മ, അനു .എസ്.നായർ, ഗിരിജ എന്നിവരെ തെരഞ്ഞെടുത്തു. ചെയർമാനായി അഡ്വ. തേക്കട അനിൽകുമാറിനെയും വൈസ് ചെയർമാനായി . കല്ലയം സുകുവിനേയും തെരഞ്ഞെടുത്തു. അഡ്വ. തേക്കട അനിൽകുമാർ തുടർച്ചയായി മൂന്നാം തവണയാണ് ചെയർമാനാക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.