Recent-Post

ഇന്ന് അത്തം. ഇനി പത്ത് നാൾ മലയാളക്കരയ്ക്ക് ഉത്സവം



ഇന്ന് അത്തം. ഇനി പത്ത് നാൾ മലയാളക്കരയ്ക്ക് ഉത്സവം. രണ്ട് വർഷം പ്രളയവും രണ്ടുവർഷം കൊറോണയും നിറം കെടുത്തിയ ഓണാഘോഷങ്ങൾക്ക് പഴയ പ്രൗഢി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
 

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിൽ ഇത്തവണ ഓണാഘോഷങ്ങൾക്ക് പത്തരമാറ്റാണ്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണ്.


തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുന്നത്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കിയ കാലം ഓർമ്മയുണ്ടോ? ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. ഇക്കുറി ഉള്ളതുകൊണ്ട് ഓണം പോലെ ആഘോഷിക്കും നാം.... എല്ലാവർക്കും നെടുമങ്ങാട് ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
 
  


    
    

    




Post a Comment

0 Comments