തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ‘ശ്രീ’യായി ശ്രീ ചിത്തിര തിരുനാൾ പാർക്ക്. നവീകരിച്ച പാർക്ക് മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരം കോർപറേഷൻ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. സംസ്ഥാനത്തിന്റെ കലാസാംസ്‌കാരിക പൈതൃകത്തെ പരിചയപ്പെടുത്താനും കരകൗശല വസ്‌തുക്കൾ ലഭ്യമാക്കാനും കഴിയും വിധത്തിൽ ഡൽഹി ഹാട്ട് മാതൃകയിലാണ് നിർമാണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0kNUl-nupsDwzNz-m78OkXEn-V6FZLmryzleOUZFOLZYUKet9skY1-deoN75mcryHInuaGWQITe7vD4CI-AoB0eVWhi5roHG6jXm2wWRh7iQWeJERInZQB4N0N7hTTrt0_HXgq_39usHRbDHD4xugcHb_ODdbQoXqoUd33HBs-Ksm1A0i5s82xMAs/s16000/302300502_476416854498666_688719594281830215_n.jpg)
വിശാലമായ ഇരിപ്പിടങ്ങൾ, പരമ്പരാഗത പ്രൗഢി വിളിച്ചോതുന്ന മണ്ഡപം, കരകൗശല സ്റ്റാളുകൾ, സെൽഫി പോയിന്റ്, നടപ്പാത, സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം, കുടിവെള്ള കിയോസ്‌ക്, ഓപ്പൺ എയർ ചലച്ചിത്ര പ്രദർശനത്തിനുള്ള വീഡിയോ വാൾ ഉൾപ്പെടെ സജ്ജമാക്കി. കുട്ടികൾക്കുള്ള കളി ഉപകരണങ്ങളുമുണ്ട്.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷനായി. പി കെ രാജു , ഡി ആർ അനിൽ, എസ് സലിം, ജമീല ശ്രീധരൻ, ജിഷ ജോൺ, അർബൻ ഡയറക്ടർ അരുൺ കെ വിജയൻ എന്നിവർ സംസാരിച്ചു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.