Recent-Post

വാഹന അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച 108 ആംബുലൻസ് ജീവനക്കാരിയെ മർദ്ദിച്ചു

മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ രോഗി 
വെഞ്ഞാറമൂട്: മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ രോഗി 108 ആംബുലൻസ് ജീവനക്കാരിയെ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. വേളാവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച കന്യാകുളങ്ങര സിഎച്ച്സിയിലെ 108 ലെ ജീവനക്കാരിയെയാണ് രോഗി ആക്രമിച്ചത്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അക്രമം ഉണ്ടായത്.

മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ആംബുലൻസിനും കേടുവരുത്തി. അൻപതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതയാണ് കണക്കാക്കുന്നത്. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഇയാൾ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. മെഡിക്കൽ കോളേജ് പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
 
  


    
    

    




Post a Comment

0 Comments