Recent-Post

മൂന്നു ദിവസം മുൻപ് കാണാതായയാളുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

നെടുമങ്ങാട്: മൂന്നു ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തി. നെടുമങ്ങാട് മേലാംകോട് സ്വദേശി ജയകുമാർ (57) ആണ് മരിച്ചത്. മുൻപും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കിണറ്റിൽ വീണ ജയകുമാറിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിൽ എത്തിയ ശേഷം കാണാതാവുകയായിരുന്നുവെന്ന് ജയകുമാറിന്റെ സഹോദരൻ പറഞ്ഞു. കഴിഞ്ഞ ആറിന് ആണ് ജയകുമാറിനെ കാണാതായത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ ജയകുമാറിനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് പോസ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ജയകുമാർ ദീർഘകാലം വിദേശത്ത് ജോലി നോക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ജയകുമാർ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. ഇത് ജയകുമാറിന് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നുവെന്നും ഇതേതുടർന്ന് രണ്ടുപ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറയുന്നു.
 
  


    
    

    






Post a Comment

0 Comments