ആനാട്: മദ്യപിച്ച് നിരന്തരം ശല്യമാക്കിയത് പറഞ്ഞ് വിലക്കിയ വിരോധത്തിൽ പരാതിക്കാരനെ തടഞ്ഞുനിർത്തി വെട്ടിപരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആനാട് വെള്ളരിക്കോണം തടത്തരികത്ത് വീട്ടിൽ ചുണ്ടൻ ലാലു എന്ന് വിളിക്കുന്ന ലാലുവിനെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ഇന്നലെ വൈകുന്നേരം 6 മണി ആയിരുന്നു സംഭവം. പ്രതിയായ ലാലു വെള്ളരിക്കോണം ജംഗ്‌ഷനിൽ മദ്യപിച്ച് സ്ഥിരമായി പൊതു ജനങ്ങൾക്ക് ശല്യം ഉണ്ടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തയാളെ പ്രതി വെള്ളരിക്കോണം ജംഗ്ഷനിൽ വെച്ച് ബൈക്കിനു മുന്നിൽ ചാടി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സൂര്യ കെ ആർ, റോജേമോൻ, പ്രസാദ ചന്ദ്രൻ, എസ്.സി.പി.ബിജു ആർ, ബിജു സി, സി.പി.ഒ ഷാൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.