Recent-Post

മാധ്യമപ്രവര്‍ത്തകന്‍ നിലമ്പൂര്‍ ശിവശ്രീയില്‍ ശ്രീവത്സന്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ നിലമ്പൂര്‍ ശിവശ്രീയില്‍ ശ്രീവത്സന്‍ അന്തരിച്ചു
മഞ്ചേരി: മാധ്യമപ്രവര്‍ത്തകന്‍ നിലമ്പൂര്‍ ശിവശ്രീയില്‍ ശ്രീവത്സന്‍ (59) അന്തരിച്ചു. ഭാര്യാ സഹോദരന്‍ മേലാക്കം സഹൃദയനഗറില്‍ പ്രണവത്തില്‍ ഉദയഭാനുവിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.



ഹൈദരാബാദില്‍ തെലുങ്കാന ടുഡെയില്‍ അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതനായ നിലമ്പൂര്‍ പകിടീരി ശിവദാസ് നായരുടെയും വത്സലയുടേയും മകനാണ്. ഭാര്യ: രമാദേവി. മകന്‍: ദീപക് വത്സന്‍ (ഹൈദരാബാദ്). സഹോദരി: ശ്രീകല (അധ്യാപിക, മഞ്ചേരി അമൃത വിദ്യാലയം).

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

സംസ്‌കാര കര്‍മങ്ങള്‍ക്കായി മൃതദേഹം രാവിലെ 11 മണിക്ക് തിരുവില്വാമല ഐവര്‍ മഠത്തിലേക്ക് കൊണ്ടുപോകും

 
  


    
    

    




Post a Comment

0 Comments