Recent-Post

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; നിരന്തരം പ്രശ്നങ്ങളാണെന്ന് യാത്രക്കാർ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ഓട്ടോ ഡ്രൈവർ സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചുവെന്നാരോപിച്ചാണ് സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്.


ഇന്ന് രാവിലെ ഒൻപതരയോടെ ആറ്റിങ്ങൽ ഗേൾസ് സ്കൂൾ ജംഗ്ഷനു സമീപം വെച്ചാണ് സംഭവം. അനധികൃതമായി സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറെ കാർത്തിക എന്ന ബസിലെ ഡ്രൈവർ ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് മിന്നൽ പണിമുടക്ക് ഉണ്ടാകാൻ കാരണം.


എന്നാൽ ബസ് ഡ്രൈവർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു എന്നാണ് പരാതി. ബസ് ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഒരുമണിക്കൂർ നേരം ആറ്റിങ്ങലിലെ സ്വകാര്യ ബസുകൾ പണി മുടക്കിയിരുന്നു.


ആറ്റിങ്ങളിൽ സ്വകാര്യ ബസുകൾ സ്റ്റോപ്പില്ലെങ്കിലും ഇവിടെ നിർത്തി ആളെ കയറ്റി പോകുന്നത് പതിവാണെന്നും ഓട്ടോക്കാർ പറയുന്നു. ആഴ്ചകൾക്ക് മുൻപ് അംഗവൈകല്യം ഉള്ളയാളെ ബസിൽ നിന്നിറങ്ങാൻ വൈകിയെന്നു പറഞ്ഞ് തള്ളിയിട്ടിരുന്നു. ഇത് ചോദ്യം ചെയ്തത്തിലുള്ള വിരോധമാണ് ഇന്ന് പ്രശ്നങ്ങളുണ്ടാക്കാൻകാരണമെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. സ്വകാര്യ ബസുകൾ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും നാട്ടുകാരും പറയുന്നു.

 
  


    
    

    




Post a Comment

0 Comments