Recent-Post

നെടുമങ്ങാട് പുസ്തകമേള നാളെ മുതൽ

നെടുമങ്ങാട്: ഓണാഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് പുസ്തകമേളയും സാഹിത്യോത്സവവും വ്യാഴാഴ്ച ആരംഭിക്കും. ടൗൺഹാളിനു സമീപത്തെ ത്രിവേണി മന്ദിരത്തിലാണ് പുസ്തകമേള ഒരുക്കിയിട്ടുള്ളത്. രാവിലെ 9 ന് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ ഭദ്രദീപം തെളിയിക്കും.

സാഹിത്യോത്സവം സെപ്റ്റംബർ 2 ന് രാവിലെ 9 ന് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. പത്ത് പ്രമുഖ പ്രസാദകർ മേളയിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്കും ഗ്രന്ഥശാലകൾക്കും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.



നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


 
  


    
    

    




Post a Comment

0 Comments