Recent-Post

ഓണക്കിറ്റുകളുടെ സുതാര്യത ഉറപ്പാക്കി ഭക്ഷ്യ മന്ത്രി ജിആർ അനിൽ; സപ്ലൈകോ പായ്കിങ് കേന്ദ്രത്തിൽ മന്ത്രിയുടെ മിന്നൽ പരിശോധന

നെടുമങ്ങാട്: റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ സുതാര്യത ഉറപ്പാക്കാൻ പായ്ക്കിങ് സെന്ററിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജിആർ അനിലിന്റെ മിന്നൽ പരിശോധന. പായ്ക്കറ്റുകളിൽ സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ മന്ത്രി, കിറ്റുകൾ സമയ ബന്ധിതമായി റേഷൻ കടകളിൽ വിതരണത്തിന് എത്തിക്കുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 



സപ്ലൈകോയുടെ കീഴിലുള്ള നെടുമങ്ങാട് പീപ്പിൾസ് ബസാറിലെ പായ്കിങ് സെന്ററിൽ ഇന്ന് ഉച്ചയോടെയാണ് മന്ത്രി പരിശോധനയ്ക്ക് എത്തിയത്. 17 റേഷൻ കടകളിൽ വിതരണം ചെയ്യാനുള്ള 10,062 കിറ്റുകളാണ് ഇവിടെ പായ്ക്ക് ചെയ്യേണ്ടത്. രണ്ടായിരത്തിലേറെ കിറ്റുകൾ ആദ്യ ദിനത്തിൽ വിതരണത്തിന് ഒരുക്കിയതായി മന്ത്രിയോട് സപ്ലൈകോ ഡിപ്പോ ജൂനിയർ മാനേജർ വിഎസ് സീമ വിശദീകരിച്ചു. നെടുമങ്ങാട് ഡിപ്പോയുടെ കീഴിൽ 39 പായ്ക്കിങ് സെന്ററുകളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ആകെ 2,11,307 കിറ്റുകൾ നിറയ്ക്കണം. ഇതിൽ 16,756 കിറ്റുകൾ ആദ്യ ദിനത്തിൽ വിതരണത്തിന് തയ്യാറായെന്നും മാനേജർ വിശദമാക്കി. 

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പീപ്പിൾസ് ബസാറിൽ മന്ത്രി ജിആർ അനിൽ പരിശോധന നടത്തി വിതരണം ചെയ്യേണ്ട ഓണക്കിറ്റിൽ കുറവ് വന്നിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടതായും മാനേജർ പറഞ്ഞു. 


 
  


    
    

    




Post a Comment

0 Comments