Recent-Post

മലയോര മേഖലയിൽ മഴ കനക്കുന്നു; പൊന്മുടിയിൽ മണ്ണിടിച്ചിൽ

മലയോര മേഖലയിൽ മഴ കനക്കുന്നു
നെടുമങ്ങാട്: മലയോര മേഖലയിൽ മഴ കനക്കുന്നു. പൊന്മുടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. കല്ലാർ പൊന്മുടി റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ തുടരുന്നു. കല്ലാറിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ട്. വെള്ളറടയിൽ കാറിനുമുകളിൽ മതിലിടിഞ്ഞുവീണു. മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Post a Comment

0 Comments