പോത്തൻകോട്: കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. വെമ്പായം നന്നാട്ടുകാവ് വഴയ്ക്കാട് ഇലവിൻ കുഴി വീട്ടിൽ ശാന്തകുമാരി (64)യ്ക്ക് ആണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാവിലെ 7.30 ഓടെ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതര പരുക്കേറ്റ ശാന്തകുമാരിയെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തകുമാരിയുടെ ഇടത് കയ്യിൽ പൊട്ടലുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ അറിയിച്ചു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.