Recent-Post

തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച 71 -ാമത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ആദ്യസ്വർണ്ണം കേരളാ പോലീസിന്


പിരപ്പൻകോട്: തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച 71 -ാമത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ആദ്യസ്വർണ്ണം കേരളാ പോലീസിന്. കേരളാ പോലീസ് സ്പോർട്സ് ടീം അംഗമായ ജോമി ജോർജ്ജ് ആണ് മികച്ച വിജയം കരസ്ഥമാക്കിയത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് മെഡൽ നേട്ടം. കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ വച്ചു നടന്ന സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ കേരളാ പോലീസ് ടീമിൽ അംഗമായിരുന്നു ജോമി ജോർജ്ജ്. 2019 ൽ കേരളാ പോലീ സിൽ സർവ്വീസിൽ പ്രവേശിച്ച ജോമി ജോർജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവിൽ കെ. എ.പി അഞ്ചാം ബറ്റാലിയനിൽ ഹവിൽദാർ ആണ്.
 
  


    
    

    




Post a Comment

0 Comments