വാഹനാപകടമുണ്ടായാല്‍ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്നത്. എന്നാല്‍ അതിനായി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങണമല്ലോയെന്ന് ആലോചിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം. ആ പ്രശ്നത്തിന് പരിഹാരവുമായി കേരളാ പൊലീസ് തന്നെ എത്തിയിരിക്കുകയാണ്. ഇനി ജി ഡി എന്‍ട്രി കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങണ്ട.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
പോല്‍ ആപ്പിന്‍റെ സൗകര്യം ലഭ്യമാക്കാന്‍ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ ആപ്ലിക്കേഷനിൽ നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നല്‍കണം. ഈ സമയം നിങ്ങളുടെ മൊബൈലില്‍ ഒ.ടി.പി. നമ്പര്‍ ലഭിക്കും. അതിന് ശേഷം ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും ഈയൊരു റജിസ്ട്രേഷന്‍ മതിയാകും. വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനായി ജിഡി എന്‍ട്രി ലഭിക്കാന്‍ ആപ്പിലെ "Request Accident GD" എന്ന സേവനം തെരഞ്ഞെടുക്കുക. അതില്‍ അപേക്ഷകന്‍റെ വിവരങ്ങളും അപകടം സംബന്ധിച്ച വിവരങ്ങളും ഫോട്ടോ സഹിതം രേഖപ്പെടുത്തി അപേക്ഷിക്കുക.
ഇങ്ങനെ ആപ്പ് വഴി ലഭിക്കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജി ഡി എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാം. ഇങ്ങനെ പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടെത്താതെ തന്നെ ജി ഡി എന്‍ട്രി ലഭിക്കുന്നു. ജി ഡി എന്‍ട്രി മാത്രമല്ല പൊലീസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും പോല്‍ ആപ്പ് വഴി ലഭിക്കും. ഇതിനായി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടതില്ലെന്ന് കേരളാ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.