Recent-Post

കോൺഗ്രസ്‌ സാംസ്കാരിക സദസ് സംഘടിപ്പിച്ചു

വിതുര: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഗാന്ധിജി എന്ന വെളിച്ചം" സാംസ്കാരിക സദസ് സംഘടിപ്പിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറയുടെ അധ്യക്ഷതയിൽ നടന്ന സദസ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വിനോദ് സെൻ ഉദ്ഘാടനം ചെയ്തു.


ഡിസിസി അംഗങ്ങളായ എസ്. കുമാരപിള്ള, വി.അനിരുദ്ധൻ നായർ, ആനപ്പാറ രവി, ബ്ലോക്ക്‌ സെക്രട്ടറിമാരായ മേമല വിജയൻ, ഒ. ശകുന്തള, മണ്ഡലം ഭാരവാഹികളായ ബി. അംബിക, എൻ. മണികണ്ഠൻ, റ്റി.മധു, ബിനുകുമാർ, റോബിൻസൺ, ജയകുമാർ, ആനപ്പാറ വാർഡ് പ്രസിഡന്റ്‌ സി.ധർമ്മരാജ്, ബൂത്ത്‌ പ്രസിഡന്റ്‌ ഉണ്ണി ആനപ്പാറ, ഷിബുകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


 
  


    
    

    




Post a Comment

0 Comments