Recent-Post

ദേശീയപാതയിൽ ലോറിയിടിച്ച് വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു

ദേശീയപാതയിൽ ലോറിയിടിച്ച് വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു
അങ്കമാലി: അങ്കമാലിയിൽ ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെഞ്ഞാറമൂട് നെല്ലനാട് കീഴായിക്കോണം മംഗലശ്ശേരി വീട്ടിൽ ആർ.രതീഷ്(42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് അങ്കമാലി ഫയർ‌സ്റ്റേഷന് മുന്നിലായിരുന്നു അപകടം. രതീഷ് അങ്കമാലി ഭാഗത്തേക്ക് ബൈക്കിൽ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേന രതീഷിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ദേശീയ പാതയിലൂടെ രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയും റോഡിന്റെ വലതുവശത്തുകൂടി പോയിരുന്ന ചരക്ക് കയറ്റിവന്ന ലോറിക്കു മുന്നിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നും മറ്റേതെങ്കിലും വാഹനം ബൈക്കിൽ ഇടിച്ചിട്ടുണ്ടാകുമെന്നുമാണ് ലോറി ഡ്രൈവർ മൊഴിനൽകിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നു. ബൈക്ക് കുറച്ചു മുന്നോട്ട് വലിച്ചുകൊണ്ടുപോയ ശേഷമാണ് ലോറി നിന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ്. രതീഷ് കളമശ്ശേരിയിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ്. ഏറെ നാളായി വെഞ്ഞാറമൂട് മേഖലയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നു. രവീന്ദ്രൻ-ലത ദമ്പതിമാരുടെ മകനാണ്‌.
 
  


    
    

    




Post a Comment

0 Comments