പാരിപ്പള്ളി: ദേശീയ പാത 66ൽ ഐഎസ്ആർഒ ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചു. കടമ്പാട്ടുകോണത്തിനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ഐഎസ്ആർഒ ബസിന്റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി സന്ദീപിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 6.30 നായിരുന്നു അപകടം.
ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും ഐഎസ്ആർഒ ജീവനക്കാരെ കൊണ്ടുപോകാനായി കൊല്ലം ഭാഗത്തേക്ക് പോയ ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ടൂറിസ്റ്റ് ബസിൽ മൂന്ന് സ്റ്റാഫുകളും അഞ്ച് യാത്രക്കാരും ഉണ്ടായിരുന്നു. ഐഎസ്ആർഒ ബസിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അശ്രദ്ധമായി വാഹനം ഓടച്ചതിന് ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ കേസ്സെടുത്തതായി പാരിപ്പള്ളി പോലീസ് അറിയിച്ചു. അപകടത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. തുമ്പ വി എസ് എസ് സിയിലെ ബസാണ് അപകടത്തിൽപെട്ടത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.