പോത്തന്‍കോട് വാവറ അമ്പലത്ത് നിന്നും വേങ്ങോട്ടേക്ക് പോകുന്ന റോഡില്‍ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂടറില്‍ കഞ്ചാവുമായി എത്തിയ ഇയാളെ അറസറ്റ് ചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിനു സമീപമുള്ള താഴ്ന്ന പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇതിനിടയില്‍ എക്‌സൈസ് ഓഫിസര്‍ ആരോമല്‍ രാജിന് പരിക്കേല്‍ക്കുകയും ചെയ്തു. വളരെക്കാലമായി ജില്ലയില്‍ ഉടനീളം പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതിനാല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. റെജിയെ കൂടാതെ പാങ്ങപ്പാറ മേഖലയില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളിയായ ദേവകുമാറിനെ (21) 60 ഗ്രാം കഞ്ചാവുമായി പിടിച്ചു. ചെങ്കോട്ടുകോണം അനന്ദീശ്വരം എന്ന ഭാഗത്ത് സ്‌കൂടറില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ എസ് വി നിഥിനെയും അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം ഡെപ്യൂടി എക്‌സൈസ് കമിഷണറുടെ നിര്‍ദേശാനുസരണം എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ബി എല്‍ ഷിബുവും പാര്‍ടിയുമാണ് വിവധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.