പഴകുറ്റി: കല്ലമ്പാറയിൽ വാഹനാപകടം. അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഒരു സ്ത്രീക്കും പരിക്കേറ്റു. പരിക്കേറ്റവരെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്കവിള സ്വദേശി രഞ്ജിത്ത് (24)ലിനാണ് ഗുരുതര പരിക്കേറ്റത്. തൊളിക്കോട് സ്വദേശിനി ഷാജിൻസ (34) യ്ക്കും പരിക്കേറ്റു.
ഷാജിൻസ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ രഞ്ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രഞ്ജിത്ത് നെടുമങ്ങാട് മാർക്കറ്റിലെ കടയിലെ ജീവനക്കാരനാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.