Recent-Post

ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പള്ളിപ്പുറം: ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്കുയാത്രികനായ സനോഫർ (24) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്ക്. യുവാക്കൾ മുരുക്കുംപുഴ സ്വദേശികളാണെന്ന് പറയപ്പെടുന്നു. ഒപ്പം യാത്രചെയ്തിരുന്ന സുധീഷിനെ ഗുരുതപരിക്കളോടെ മെഡിക്കൽകോളേജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് പോയ കാറും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മംഗലപുരം പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടി സ്വീകരിച്ചു.







 
  


    
    

    




 
  


    
    

    




Post a Comment

0 Comments