Recent-Post

എംഡിഎംഎയുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു

ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം മാരകമയക്കുമരുന്നായ

കിളിമാനൂർ: ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കിളിമാനൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ. ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ ശിൽപ ജംഗ്ഷനിൽ നിന്നാണ് ഇവരെയും എംഡിഎംഎ കടത്താനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തത്.


കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും സൂരജുമെന്ന് എക്സൈസ് അറിയിച്ചു.

എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു .എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം വൈജെ, രതീഷ് എംആർ, ഷെമീർ എ ആർ എന്നിവർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 
  


    
    

    




Post a Comment

0 Comments