Recent-Post

ലോഡ്ജിൽ നിന്ന് രണ്ടു പെൺകുട്ടികളെ അവശ നിലയിൽ കണ്ടെത്തി; ഇവരുടെ നില ഗുരുതരം

ലോഡ്ജിൽ നിന്ന് രണ്ടു പെൺകുട്ടികളെ അവശ നിലയിൽ കണ്ടെത്തി
എറണാകുളം: എറണാകുളത്തെ ലോഡ്ജിൽ നിന്ന് രണ്ടു പെൺകുട്ടികളെ അവശ നിലയിൽ കണ്ടെത്തി. 27ന് രാത്രി വൈകിയാണ് ഇരുവരെയും എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്നു ഇവരെ കണ്ടത്, അബോധാവസ്ഥയിലുള്ള ഒരാൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്.

അബോധാവസ്ഥയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന ഇവരുടെ തലച്ചോറിനു കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായതാണ് സാഹചര്യം ഗുരുതരമാക്കിയത്. തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതോടെ കോമയിലേയ്ക്കു പോകുന്ന സാഹചര്യമുണ്ടായെങ്കിലും നിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്.

വെന്റിലേറ്ററിൽ അബോധാവസ്ഥയിലിരിക്കെ നേരിയ പ്രതികരണമുണ്ടായത് തിരിച്ചു വരവിന്റെ ലക്ഷണമായാണ് ഡോക്ടർമാർ കാണുന്നത്. വെന്റിലേറ്ററിൽ 48 മണിക്കൂർ കഴിയുന്നതോടെ പെൺകുട്ടി ബോധാവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലച്ചോറിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നത് അറിയാൻ വെന്റിലേറ്റർ മാറ്റേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവർക്ക് സംഭവിച്ചത് എന്താണ് എന്ന കാര്യത്തിൽ ഇപ്പോഴും പൊലീസിനും കാര്യമായ വ്യക്തതയില്ല.


 
  


    
    

    




Post a Comment

0 Comments