ചങ്ങനാശ്ശേരി: സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. തൃക്കൊടിത്താനം നാലുപറയിൽ വീട്ടില്‍ മൈക്കിൾ ഔസേഫിന്‍റെ മകന്‍ ഷിബിൻ മൈക്കിൾ, (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറമ്പിൽ വീട്ടില്‍ ജിജോ വർഗ്ഗീസ് മകന്‍ ജിറ്റോ ജിജോ (22) എന്നിവരാണ് പിടിയിലായത്. കൂനംന്താനം പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരുന്ന സമീർ താജുദീൻ എന്നയാളിനെയാണ് ഇന്നലെ വൈകിട്ട് പ്രതികൾ ആക്രമിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ സ്ഥാപനത്തിൽ കയറി സമീർ താജുദീനേയും സുഹൃത്തായ ഹബീബിനേയും ഉപദ്രവിച്ചിരുന്നു.
ആക്രമണത്തിൽ സമീർ താജുദീന്റെ ഇടതു ചെവി മുറിഞ്ഞ് പരുക്കുപറ്റി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സ്ഥാപനത്തിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശം ഗ്ലാസ്സ് അടിച്ചു പൊട്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണ് സ്ഥലത്തു നിന്നും പോയത്. പിന്നീട് വടക്കേക്കര സ്കൂളിന് സമീപം വാഴക്കുളം വീട്ടിൽ ശശികുമാറിന്റെ വീട്ടിലും ഇതേ സംഘം അതിക്രമിച്ചു കയറി വീട്ടുമസ്ഥനേയും കുടുംബാംഗങ്ങളേയും ഉപദ്രവിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തതിനു ശേഷം ഒളിവിൽ പോയിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നും പിടികൂടിയത്. ചങ്ങനാശ്ശേരി എസ്ഐ ജയകൃഷ്ണന്‍, ആനന്ദകുട്ടൻ, എഎസ്ഐ രഞ്ജീവ് ദാസ്, സിജു സൈമൺ, ഷിനോജ്, സീനിയര്‍ സിപിഒ ഡെന്നി ചെറിയാൻ, ആന്റണി, തോമസ് സ്റ്റാൻലി, അതുൽ.കെ .മുരളി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.