Recent-Post

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വകലാശാല/കോളേജ് അദ്ധ്യാപകര്‍ക്ക് ഇന്‍ഡക്ഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു


ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന് (നറിഷിംഗ് ദ ഗുരു) അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നവാഗതരായ അദ്ധ്യാപകര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയാണിത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നൂതന അദ്ധ്യാപനരീതികളും ആധുനിക പഠന സാങ്കേതികത്വവും വിദ്യാര്‍ത്ഥി മന:ശാസ്ത്രവും ഔദ്യോഗിക നൈതികതയും ഈ പരിശീലന പരിപാടിയുടെ മുഖ്യ വിഷയങ്ങള്‍ ആണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ഓഗസ്റ്റ് 1 ആണ്. ഈ പരിപാടി ഓഫ്ലൈനായി ആണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : ഡോ .പ്രിയ കെ. നായർ, റിസർച്ച് ഓഫീസർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ .മൊബൈൽ നമ്പർ : 9495027525


 
  


    
    

    




Post a Comment

0 Comments