Recent-Post

"മനുഷ്യരൊന്നാണ് "എന്ന സാംസ്കാരിക സദസ്സും വിജയോത്സവവും സംഘടിപ്പിച്ചു

 "മനുഷ്യരൊന്നാണ് "എന്ന സാംസ്കാരിക സദസ്സും വിജയോത്സവവും സംഘടിപ്പിച്ചു
പതിനാറാംകല്ല്: പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെയും താലൂക്ക് ലൈബ്രററി കൗൺസിലിന്റേയും നേതൃത്വത്തിൽ ഗ്രന്ഥശാലാ ഹാളിൽ വച്ച്  "മനുഷ്യരൊന്നാണ് "എന്ന സാംസ്കാരിക സദസ്സും വിജയോത്സവവും സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പു.ക.സ. സംസ്ഥാന സെക്രട്ടറി പിഎൻ സരസമ്മടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വിജയോത്സവ പ്രതിഭകളെ പതിനാറാംകല്ല് വാർഡു കൗൺസിലർ വിദ്യാ വിജയൻ ആദരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ് സതീശൻ സ്വാഗതവും പ്രോഗ്രാം കൺവീനർ വലിയമല സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തി. ഭുവനചന്ദ്രൻ, സീന, ബിനു, സാംബശിവൻ, ഷീജ, അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ




 
  


    
    

    




Post a Comment

0 Comments