Recent-Post

'എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’; ഡിവൈഎഫ്ഐ മേഖലാ ജാഥക്ക് നെടുമങ്ങാട്ട് സ്വീകരണം

നെടുമങ്ങാട്: സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ പ്രചാരണാർഥമുള്ള ഡിവൈഎഫ്‌ഐ മേഖലാ ജാഥയ്ക്ക് നെടുമങ്ങാട്ട് ഉജ്വല വരവേൽപ്പ്‌.

'എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യം ഉയർത്തിയുള്ള ജാഥയ്‌ക്ക്‌ വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു.

സ്വീകരണയോഗം അരുൺ ആദ്യക്ഷനായി ജാഥ ക്യാപ്റ്റൻ വികെ സനോജ്, മാനേജർ ചിന്ത ജെറോം, ജാഥ അംഗംഷാജർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം, കെപി പ്രമോഷ്, ജില്ലാ സെക്രട്ടറി ഷിജുഖാൻ, പ്രസിഡന്റ്‌ അനൂപ്, ട്രഷറർ ശ്യാമ, ബ്ലോക്ക് സെക്രട്ടറി ലിജു, അൻസാരി, സിയാദ്, രഞ്ജിത്കൃഷ്ണ, കവിരാജ് തുടങ്ങിയവർ സംസാരിച്ചു.
 
  


    
    

    




Post a Comment

0 Comments