Recent-Post

അനധികൃതമായി മണ്ണിടിച്ച ജെസിബിയും ടിപ്പർ ലോറികളും നെടുമങ്ങാട് പൊലീസ് പിടിച്ചെടുത്തു

നെടുമങ്ങാട്: അനധികൃതമായി മണ്ണിടിച്ച ജെസിബിയും ടിപ്പർ ലോറികളും നെടുമങ്ങാട് പൊലീസ് പിടിച്ചെടുത്തു. വേങ്കോട് സന്നഗർ മുളമുക്കിലാണ് സംഭവം. ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് മണ്ണിടിക്കുന്നു എന്ന് വിവരമറിഞ്ഞെത്തിയ നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥർ ഒരു ജെ.സി.ബിയും രണ്ടു ടിപ്പറുകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


നെടുമങ്ങാട് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന മണ്ണെടുക്കൽ ലോബിയിലെ ഒരു സംഘമാണിതിന് പിന്നിലെന്നാണ് ആരോപണം. കുറേക്കാലമായി ഇവിടെ നിന്നും നിയമ വിരുദ്ധമായി രാത്രിയുടെ മറവിൽ മണ്ണിടിച്ച് മാറ്റുന്നതായി പൊലീസ് പറഞ്ഞു.
 
  


    
    

    




Post a Comment

0 Comments