Recent-Post

കർക്കിടക വാവുബലി; ഒരുക്കങ്ങൾ പൂർത്തിയായെന്ന് നെടുമങ്ങാട് നഗരസഭ

കർക്കിടക വാവുബലി; ഒരുക്കങ്ങൾ പൂർത്തിയായെന്ന് നെടുമങ്ങാട് നഗരസഭ
നെടുമങ്ങാട്: കർക്കിടക വാവുബലിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ. 28 ന് പുലർച്ചെ രണ്ടു മണി മുതൽ കല്ലമ്പാറയിലെ ബലികടവിൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. പോയ വർഷങ്ങളിൽ ബലിച്ചോർ തന്ത്രിമാർ നൽകിയില്ലെന്ന പരാതി ഇത്തവണ ഉണ്ടാകില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിക്കടവുകൾ ക്രമീകരിച്ചിട്ടിട്ടുണ്ട്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കല്ലമ്പാറയിൽ ആരംഭിക്കുന്ന കുടുംബശ്രീ സ്റ്റാളുകളും മേളയും 26 ന് വൈകുന്നേരം ഉദ്‌ഘാടനം ചെയ്യും. മികച്ചരീതിയിൽ ബലിതർപ്പണ ചടങ്ങുകൾ നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്നും ചെയർപേഴ്സൺ അറിയിച്ചു. ഫയർ ഫോഴ്‌സ്, വാട്ടർ അതോറിറ്റി, പോലീസ്, ആരോഗ്യ വിഭാഗം, കെഎസ്ഇബി, ആംബുലൻസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും ഉണ്ടാകും. കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തും.

നഗരസഭയുടെ അനുമതിയില്ലാതെ കർമം നടത്താൻ ആരേയും അനുവദിക്കില്ല. നഗരസഭ കൂടാതെ ബലിതർപ്പണ ചടങ്ങുകൾ നടത്തുവാനുള്ള ഒരുക്കങ്ങളും ക്ഷേത്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.



 
  


    
    

    




Post a Comment

0 Comments