Recent-Post

നെടുമങ്ങാട് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു



മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
നെടുമങ്ങാട്: മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തൊളിക്കോട് മലയടി തടത്തരികത്തു വീട്ടിൽ ആനന്ദ് (27)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കുളവിക്കോണത്തെ ഓർബി ടച്ച് എന്ന ഇലക്ട്രോണിക് കടയിലെ ജീവനക്കാരിയുടെ പതിനയ്യായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളയുകകയിരുന്നു. ജീവനക്കാരി പുറത്തിറങ്ങി നോക്കിയപ്പോൾ കാവിമുണ്ട് ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കാണുകയും ഉടൻതന്നെ നെടുമങ്ങാട് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അതിനിടയിൽ മോഷ്ടിച്ച മൊബൈൽ ഫോൺ ടൗണിലെ ഒരു കടയിൽ പ്രതി വില്പന നടത്തിയിരുന്നു. വില്പനക്ക് ഏല്പിച്ച മൊബൈൽ ഫോൺ പോലിസ് മൊബൈൽ ഷോപ്പിൽ നിന്നും പിടിച്ചെടുത്തു.

നെടുമങ്ങാട് എസ്എച്ച്ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സൂര്യ, സുരേഷ് ടിഎസ്, എസ്പിസിഒ ബാദുഷ, സിപിഒമാരായ വിഷ്ണു, ലിജു, ഷാൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments