Recent-Post

'ആരുഷി'യുടെ കലാലയ മാഗസിൻ (സർവം) പ്രകാശനം

പെരിങ്ങമ്മല: പെരിങ്ങമ്മല ഇക്ബാൽ കോളേജ് 2021- 22 കലാലയം യൂണിയൻ 'ആരുഷി'യുടെ കലാലയ മാഗസിൻ (സർവം) പ്രകാശനം കോളേജ് കോൺഫറൻസ് ഹാളിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം കോളേജ് പ്രിൻസിപ്പൽ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 


മാഗസിൻ പ്രകാശനം കോളേജ് മുൻ പ്രിൻസിപ്പൽ മേജർ ഡോ. യു അബ്ദുൽ കലാം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഐമാൻ അധ്യക്ഷത വഹിച്ചു. സൂവോളജി വിഭാഗം മേധാവി ഡോ. ഷീജ, കോമേഴ്‌സ് വിഭാഗം മേധാവി ഡോ. കുമാരി വി.കെ. ഷൈനി കോളേജ് സൂപ്രണ്ട് എൻ. അസീന എന്നിവർ സംസാരിച്ചു. മാഗസിൻ സ്റ്റാഫ്‌ എഡിറ്റർ ഡോ. സജീർ എസ് സ്വാഗതവും മാഗസിൻ എഡിറ്റർ ദിൽജിത് നന്ദിയും പറഞ്ഞു.


 
  


    
    

    




Post a Comment

0 Comments