തൃശൂർ: പാറമേക്കാവ് ഭഗവതിയുടെ പ്രിയപുത്രൻ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. അറുപതിലേറെ പ്രായമുണ്ട്. ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ പത്മനാഭനെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. കാലിൽ നീർക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലായിരുന്നു അന്ത്യം.
15 വർഷമായി തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. 2005 ൽ പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങുകയായിരുന്നു. പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിന് വെച്ചശേഷം കോടനാട് സംസ്കരിക്കും.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.