Recent-Post

സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനിക്കെതിരെ ജാഗ്രതപാലിക്കണം; ഡിഎംഒ



സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനിക്കെതിരെ ജാഗ്രതപാലിക്കണം; ഡിഎംഒ
തിരുവനന്തപുരം: സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന കണ്ണുകൾ, കഴലവീക്കം, വരണ്ട ചുമ, ചെള്ള് കടിച്ച ഭാഗത്ത് ചെറിയ കറുത്ത വ്രണം അഥവാ യെസ്കാർ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകടമായാലുടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

മണ്ണിലും കുറ്റിച്ചെടികളും പുൽച്ചെടികളും കാണപ്പെടുന്ന ചിഗർ മൈറ്റുകൾ വഴിയാണ് ചെള്ളുപനി പകരുന്നത്. ജില്ലയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ മണ്ണിൽ ജോലിചെയ്യുന്നവരും വനപ്രദേശങ്ങൾ, പുഴയോരങ്ങൾ, പുല്ലുമൂടിയ പ്രദേശങ്ങൾ, കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇടപഴകുന്നവരും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും ജാഗ്രത പാലിക്കണം. സ്വയം ചികിത്സ പാടില്ല.

എലി,അണ്ണാൻ ,മുയൽ,പട്ടി, പൂച്ച, ആട് തുടങ്ങിയ ചെറു സസ്തനികളിൽ ചെള്ളു പനിക്ക് കാരണമായ സുസുഗാ മുഷി ബാക്ടീരിയ ഉണ്ടാകും. ഇവയോട് അടുത്ത് ഇടപഴകുന്നവർ അതീവ ശ്രദ്ധപുലർത്തണം.

ചെള്ളു പനിയെ പ്രതിരോധിക്കാനായി പുൽമേടുകളിലോ വനപ്രദേശത്തോ പോകുമ്പോൾ കാലുകൾ പൂർണ്ണമായും മറയ്ക്കുന്ന പാദരക്ഷകൾ ഉപയോഗിക്കണം. ചെള്ളു കടിയേൽക്കാതിരിക്കാൻ റിപ്പലന്റുകൾ ഉപയോഗിക്കാം. പുൽ തൈലം- വേപ്പെണ്ണ മിശ്രിതവും ഫലപ്രദമാണ്. വ്യക്തിശുചിത്വം പാലിക്കണം. പുല്ലിലും മണ്ണിലും തുണികൾ ഉണക്കാൻ ഇടരുത്. തുണി ഉണക്കാൻ ഉയരത്തിൽ കെട്ടിയ കയറുകൾ ഉപയോഗിക്കണം. വീടിന് ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും വെട്ടി തെളിക്കുകയും എലിയെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


 
  


    
    

    




Post a Comment

0 Comments